കോഴിക്കോട്- മലബാര്‍ സമരനായകന്‍ വാരിയംകുന്നത്തിന്റേതായി ഇപ്പോള്‍ പുറത്തു വന്ന ചിത്രം ശരിയാവാനിടയില്ലെന്ന് ചരിത്രകാരന്‍ പി.ജെ. വിന്‍സെന്റ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മലബാര്‍ സമര പുസ്തകമേളയോടനുബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നത്തിനെ നേരിട്ട് കണ്ട കെ.മാധവന്‍ നായരും സര്‍ദാര്‍ ചന്ദ്രോത്തും നല്‍കിയ വിവരണവുമായി യോജിക്കുന്നതല്ല പുറത്തിറങ്ങിയ ചിത്രം. കറുത്ത ദൃഢഗാത്രനായിരുന്നു വാരിയംകുന്നത്തെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. 40 വയസ്സിന് ശേഷമാണ് സമര രംഗത്ത് അദ്ദേഹം വരുന്നത്. കവിള്‍ ഒട്ടിയ ആളാണ്. മൊട്ടയടിച്ചയാളും മീശയില്ലാത്ത ആളുമാകാനാണ് സാധ്യത. അത്തരം ഒരു ചിത്രമല്ല പുറത്തിറങ്ങിയത് അദ്ദേഹം പറഞ്ഞു.