Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്ന് മന്ത്രി വീണ ജോര്‍ജ്

കണ്ണൂര്‍ -സംസ്ഥാനത്ത്  കോവിഡ്  നിയന്ത്രണ വിധേയമായെന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാക്‌സിന്‍ എടുത്തു എന്നു കരുതി കോവിഡ്  മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കരുത്. ഇനിയും കോവിഡ് തരംഗം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല. വാക്‌സിന്‍ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണം. ശബരിമലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
           അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍  നിയമനടപടികളുമായി  മുന്നോട്ടു പോവുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടിട്ടുണ്ടെന്നും
കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും മന്ത്രി പറഞ്ഞു.
നിയമപരമായാണ് ദത്തു നല്‍കിയ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു.

 

Latest News