നെടുമ്പാശ്ശേരി- കേരളത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ദുബൈയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ചെന്നൈ സ്വദേശി ഇമ്രാൻഖാനാണ് പിടിയിലായത്. ഇയാൾ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.