തിരുവനന്തപുരം- കുഞ്ഞിനെ തിരിച്ചുകിട്ടിയാലും സത്യഗ്രഹ സമരം തുടരുമെന്ന് അനുപമ. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഷിജു ഖാനെ പോലുള്ളവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്നും നടപടിയുണ്ടാകുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്നും അനുപമ പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണമെന്ന് സി.ഡബ്ലിയു.സി ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് അനുപമയുടെ പ്രതികരണം.
കുഞ്ഞിനെ തിരിച്ചുകിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫീസര്‍ക്കായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ തന്നെ കുഞ്ഞിനെ സംരക്ഷിക്കും എന്നാണ് അറിയിച്ചിരിക്കുന്നതെന്നും ഡിസംബര്‍ ആദ്യം കുഞ്ഞിനെ കിട്ടുമെന്നാണ് കരുതുന്നതെന്നും അനുപമ പറഞ്ഞു.
ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് ഒപ്പമാണ് കുട്ടിയുള്ളത്. കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് കുഞ്ഞിനെ തിരികെ എത്തിക്കാനുള്ള ഉത്തരവ്. കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി.