തൊടുപുഴ- ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 30 സെ.മീ വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 22,000 ലീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. ഇടുക്കി അണക്കെട്ടും രാവിലെ തുറക്കും. ഒരു ഷട്ടര്‍ 40 സെ.മീ ആണ് തുറക്കുക.
പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി തുറക്കുന്നത് കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്.