റിയാദ് - സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും ചര്‍ച്ച നടത്തി. സൗദി വിദേശ മന്ത്രി ഇന്ത്യന്‍ വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളും ഇന്ത്യയും സൗദിയും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ചും സൗദി മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു.