കോഴിക്കോട്- മുസ്ലിം ലീഗ് നേതാവും പെരുവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷറഫുദീനെതിരെ സി.പി.എം നേതാവിന്റെ തെറി പ്രസംഗം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. പ്രേംനാഥാണ് കേട്ടാലറക്കുന്ന ഭാഷയിൽ ലീഗ് നേതാവിനെതിരെ പ്രസംഗിച്ചത്. പഞ്ചായത്ത് ഓഫീസ് ദുരുപയോഗം ചെയ്തെന്നാരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധമാർച്ചിലായിരുന്നു പ്രേംനാഥിന്റെ അസഭ്യവർഷം.കഴിഞ്ഞ ഞായറാഴ്ച രാത്രി പി.കെ. ഷറഫുദീൻ പഞ്ചായത്ത് ഓഫീസിലെത്തി ഫയലുകൾ പരിശോധിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരോട് തട്ടിക്കയറുയും ചെയ്തു. കുടുംബശ്രീ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനായാണ് യു.ഡി.എഫ് അംഗം രാത്രിയിൽ ഓഫീസിലെത്തിയതെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.
പഞ്ചായത്തിലെ ധാതുലവണമിശ്രിതത്തിന്റെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായാണ് താൻ രാത്രിയിൽ ഓഫീസിലെത്തിയതെന്നായിരുന്നു ഷറഫുദീൻ പറഞ്ഞത്.
'ഷറഫുദീൻ എന്നു പറയുന്ന പന്ന പുലയാടി മോൻ പറയുന്നത് കാര്യങ്ങൾ ഡി.വൈ.എഫ്.ഐ നേതാക്കളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബോധ്യപ്പെടുത്തേണ്ടാത്ത, നാട്ടുകാരെ ബോധ്യപ്പെടുത്തോണ്ടാത്ത കാര്യങ്ങൾ ബാപ്പയുടെ തറവാട്ടു സ്വത്ത് ഭാഗം വെക്കുമ്പോൾ മതി ഷറഫുദീനേഎന്ന് വളരെ വിനയത്തോടെ കമ്യൂണിസ്റ്റ് പാർട്ടി മാർക്‌സിസ്റ്റ് പറയുകയാണ്. തറവാട്ട് സ്വത്ത് ഭാഗം വെക്കുമ്പോൾ ഉപ്പാപ്പാനേം എളാപ്പനേം ബോധ്യപ്പെടുത്തിയാൽ മതി. ഷറഫുദീന്റെ തറവാട്ടു വകയുടെ, തന്തയുടെ വകയല്ലല്ലോ പഞ്ചായത്ത് ഓഫീസ് എന്നും പ്രേംനാഥ് പറഞ്ഞു. വളരെ ബോധ്യത്തോട് കൂടിയാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അക്ഷരപ്പിഴവല്ലെന്നും പ്രേംനാഥ് പ്രസംഗത്തിൽ ആവർത്തിക്കുന്നുണ്ട്.