എടവണ്ണ- റായ്പൂര്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയ ഫിറോസ് ആര്യന്‍തൊടികയേയും അതേ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാത്തമാറ്റിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഭാര്യ സമീന വി.പിയെയും ഗ്ലോബല്‍ ഏറനാട് മണ്ഡലം കെ.എം.സി.സി അനുമോദിച്ചു.
സൗദിയില്‍ ഓഡിറ്റ് ആന്റ് ടാക്‌സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഫിറോസ് ജിദ്ദ അല്‍നഹ്ദ ഏരിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും ഏറനാട് മണ്ഡലം കെ.എം.സി.സി എക്‌സിക്യൂട്ടീവ് മെമ്പറുമാണ്.
എടവണ്ണ സീതി ഹാജി സൗധത്തില്‍ നടന്ന ആദരിക്കല്‍ പരിപാടിയില്‍ ഗ്ലോബല്‍ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റും എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ അഹ്്മദ് കുട്ടി മദനി വി.പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ കാഞ്ഞിരാല ഒതായി
സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഗ്ലോബല്‍ കെ.എം.സി.സി ഭാരവാഹികളായ മാലിക്ക് എം.സി, റഹ്മത്തുല്ല (കുട്ടന്‍) അരീക്കോട് എന്നിവര്‍ സംസാരിച്ചു ഫിറോസ് ആര്യന്‍തൊടികക്കും സമീന വി.പിക്കുമുള്ള ഫലകം അഹ്്മദ് കുട്ടി മദനി നല്‍കി.
കോവിഡ് പ്രതിസന്ധിയിലും തളരാതെ സൗദിയില്‍ ജോലിക്കിടയില്‍ കിട്ടിയ ഒഴിവ് സമയം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയതാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് ഫിറോസും സി.എച്ച് കണ്ട സ്വപ്ന പൂര്‍ത്തീകരണമാണ് ഇത്തരം പരിശ്രമങ്ങളെന്ന്സമീന വി.പിയും പറഞ്ഞു. കെ.എം.സി.സി നേതാക്കളായ സക്കീര്‍ എടവണ്ണ, യൂസഫ്.യു , ഗഫൂര്‍.പി, ഹംസ ചെമ്മല തുടങ്ങിയവര്‍ ആശംസ നേര്‍ന്നു, ഫൈസല്‍ ബാബു കെ.സി നന്ദി പറഞ്ഞു