കൊച്ചി- മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വൈറ്റില വാഹന അപകട വിവാദത്തിൽ ഡി.ജെ പാർട്ടി നടന്ന ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമയടക്കം ആറു പേർ അറസ്റ്റിൽ. ഡി.വി.ആർ ഹോട്ടൽ ഉടമ കണ്ണേങ്ങാട്ട് വയലാറ്റിൽ വീട്ടിൽ റോയ് ജോസഫ് അടക്കം ആറുപേരാണ് അറസ്റ്റിലായത്. ഇന്നലെ റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഹോട്ടലിലെ ഡി.വി.ആർ കൊണ്ടുവന്നെങ്കിലും അത് വ്യാജമായിരുന്നു. തുടർന്ന് ഇന്ന് വീണ്ടും വിളിപ്പിക്കുകയായിരുന്നു. ഡി.വി.ആർ നശിപ്പിച്ചുവെന്ന് ഹോട്ടലിലെ ജീവനക്കാർ അറിയിച്ചിരുന്നു. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.