റിയാദ് - സൗദി കറൻസിയിലെയും നാണയങ്ങളിലെയും അടയാളങ്ങൾ മാറ്റുന്നവർക്ക് മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും മൂവായിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. കരുതിക്കൂട്ടി ദുരുദ്ദേശ്യത്തോടെ കറൻസി നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങൾ മാറ്റൽ, കീറൽ, രാസപദാർഥങ്ങൾ ഉപയോഗിച്ച് കഴുകൽ, ഭാരവും വലിപ്പവും കുറക്കൽ, ഭാഗികമായി നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കെല്ലാം ഈ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.