Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിലിരുന്ന് സൗദിയിൽ ബിസിനസ് ആരംഭിക്കാം

റിയാദ് - സൗദി അറേബ്യ നേരിട്ട് സന്ദർശിച്ച് ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതില്ലാതെ, വിദേശങ്ങളിൽ നിന്നും സൗദിയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ എളുപ്പത്തിലും വേഗത്തിലും നേടാൻ വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും അവസരമൊരുക്കുന്ന പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചു. വിദേശ, വാണിജ്യ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. 
അന്താരാഷഷ്ട്ര തലത്തിലെ മികച്ച സമ്പ്രദായങ്ങൾക്ക് അനുസൃതമായി വേഗത്തിലും എളുപ്പത്തിലും നിക്ഷേപ ലൈസൻസുകൾ നേടാൻ കമ്പനികൾക്കും നിക്ഷേപകർക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം നിക്ഷേപ മന്ത്രാലയം തുടങ്ങിയിരിക്കുന്നത്. സൗദിയിൽ എളുപ്പത്തിൽ ബിസിനസുകൾ ആരംഭിക്കാൻ നിക്ഷേപകർക്കും കമ്പനികൾക്കും ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ശക്തിപ്പെടുത്താൻ പുതിയ സേവനം സഹായിക്കും. നിക്ഷേപകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെയും സംയോജനത്തിന്റെയും ഫലമാണ് പുതിയ സേവനം. പ്രാദേശിക, ആഗോള തലങ്ങളിൽ സൗദി അറേബ്യയിലെ നിക്ഷേപ സാഹചര്യങ്ങളുടെ മത്സരക്ഷമത ഉയർത്താനും ഇത് സഹായിക്കും. എളുപ്പത്തിൽ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കുന്നതിനാൽ നിക്ഷേപങ്ങൾ നടത്താൻ ഇഷ്ടപ്പെട്ട രാജ്യം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും പുതിയ സേവനം സഹായകമാകും.
 

Latest News