Sorry, you need to enable JavaScript to visit this website.

യുവതിയും കുഞ്ഞും തീകൊളുത്തി  മരിച്ച നിലയിൽ 

കുറ്റിപ്പുറം-യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ(19), എട്ടുമാസം പ്രായമായ ഫാത്തിമഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. മകളുടെ വീട്ടിലായിരുന്ന ഭർത്താവിന്റെ മാതാവും പേരമകളും സംഭവം ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയിരുന്നു. ഇവർ രണ്ടു പേരുമായി സുഹൈല നസ്‌റിൻ  തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്നു മുറി പൂട്ടിയതിനു ശേഷം തീകൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗാർഹിക പീഡനമാണ് മരണകാരണമെന്നു ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ഭർതൃമാതാവിനെയും പേരമകളെയും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ഗൾഫിലാണ്. കുടല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്‌റിൻ. തവനൂർ അയങ്കലം ഭർത്താവിന്റെ വീടാണ്. പിതാവ്: ഹംസ. മാതാവ്: ഫാത്തിമ.

Latest News