തൃശൂർ-കടന്നൽക്കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി(45)യാണ് മരിച്ചത്. ബൈക്കിൽ പോകുന്നതിനിടെ ഷാജിയെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാടാണ് സംഭവം. ബൈക്കിൽനിന്ന് ഒരാൾ വീണുകിടക്കുന്നത് കണ്ട നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലും മുഖത്തും കടന്നൽ കുത്തേറ്റ പാടുകളുണ്ട്.