Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെയ്‌തൊഴിയാത്ത വേദനയായി അനുപമ 

തിരുവനന്തപുരത്ത് ഇതെഴുതുമ്പോഴും മഴ പെയ്‌തൊഴിഞ്ഞിട്ടില്ല. കറകളഞ്ഞ കമ്യൂണിസ്റ്റ് കുടുംബാംഗമായ അനുപമ എസ്. ചന്ദ്രന്റെ കണ്ണീർ പെയ്ത്തിനും ഒരന്ത്യവുമില്ല.  ശിശുക്ഷേമ സമിതിക്ക് മുന്നിൽ പെരുമഴയത്ത് മഴക്കോട്ടുമിട്ട് സമരമിരിക്കുന്ന അനുപമയുടെ മുന്നിലൂടെയാണ് ശിശുദിനാഘോഷത്തിലെ കുഞ്ഞുകാഴ്ചകൾ ഇന്നലെ കടന്നു പോയത്. സമരമിരിക്കാൻ പന്തൽ കെട്ടാൻ പോലും ഭരണകൂടം അനുപമക്ക് അനവാദം കൊടുത്തിരുന്നില്ല. ആരാണ് ഈ അമ്മയെ മഴയത്ത് നിർത്തുന്നത്  എന്ന ചോദ്യം നിറയുന്ന പത്രവാർത്തകൾ ഭരണ കക്ഷിയുടെ തലക്കിട്ടടിക്കും വിധം പ്രസിദ്ധീകൃതമാകുന്നു. ഒരുപാട് കാലം അവർ ചോദിക്കുകയും ഒരുപാട് വോട്ട് പിടിക്കുകയും ചെയ്ത അതേ ചോദ്യം. പ്രതീകാത്മകമായി ഒരു തൊട്ടിൽ സമര വേദിയിൽ അനുപമ ഉയർത്തിക്കാണിക്കുന്നുണ്ടായിരുന്നു. എന്റെ കുഞ്ഞെവിടെ എന്നൊരു  ആർഭാടമില്ലാത്ത എഴുത്തും ഉയർന്നു കണ്ടു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരുന്നപ്പോൾ വെമ്പായം നസീർ എന്ന മുസ്‌ലിം ലീഗുകാരനായ കാർട്ടൂണിസ്റ്റായിരുന്നു അനുപമക്ക് കൈയിൽ വെക്കാൻ ഒരു ചിത്രം വളരെ വേഗത്തിൽ വരച്ചു കൊടുത്തത്.  പുതിയ സമര സഹായികൾ  ആരാണെന്നറിയില്ല. ധൈര്യത്തിലൊന്നും ആർക്കും അങ്ങനെ സഹായിക്കാനാകില്ല. കാരണം മറുഭാഗത്ത് വെജിറ്റബിൾ മാർക്ക് കോൺഗ്രസൊന്നുമല്ല. വിവരം അറിയും. 
 പിണറായി വിജയനിൽ നിന്ന് രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളുമെല്ലാം പഠിച്ചിറങ്ങി വന്ന്  എതിരാളികൾക്ക് മേൽ വിജയക്കൊടി ഉയർത്തിക്കൊണ്ടിരിക്കുന്ന  മന്ത്രി സജി ചെറിയാൻ അനുപമ വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ്  ഇങ്ങനെ പ്രതികരിച്ചിരുന്നു.

ഈ വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിഛായ പാതാളത്തോളം തകർന്നപ്പോഴായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ ഇടപെടലുണ്ടായത്.  '19-ാം വയസ്സിൽ ഊഷ്മളമായ അവരുടെ (അനുപമയുടെ) ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാകും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള വിവാഹിതനും രണ്ടു മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുണ്ടാവുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞ് വളരെ ചെറുപ്പമായ കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും കുട്ടിയുണ്ടാക്കി കൊടുക്കുക. ചോദ്യം ചെയ്ത പിതാവ് ജയിലിലേക്കു പോവുക...' (31 ഒക്ടോബറിലെ 2021 പത്ര വാർത്ത).  അനുപമയെ തള്ളാതെ തള്ളിയും ധാർമികതയും സദാചാരവുമെല്ലാം ചേർത്തു പിടിച്ചുമുള്ള ഈ താലിബാൻ മോഡൽ  പ്രസംഗത്തിന് സാധാരണ കുടുംബ മനസ്സുകളിൽ പത്തര മാറ്റിന്റെ തിളക്കം കിട്ടിക്കാണും. കണ്ടില്ലേ, മന്ത്രി പറഞ്ഞതെത്ര  ശരി എന്ന് അവർ ചെറിയാൻ  പക്ഷം ചേർന്ന് തലയാട്ടിയിട്ടുണ്ടാകും.  അതൊരു വഴിക്ക് നടക്കുമ്പോഴും മറ്റേ വിഭാഗത്തെ സന്തോഷ കൊടുമുടിയിൽ നിർത്താനുള്ള വാക്കുകളും മന്ത്രി ചെറിയാൻ ഇപ്പറഞ്ഞ വേദിയിൽ തന്നെ എടുത്തിട്ടിരുന്നു.   കേരള യൂനിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ സമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ആദ്യ ധർമ പ്രഭാഷണമെങ്കിൽ അതേ വേദിയിലാണ് ടൂറിസത്തിന്റെ ഭാഗമായി മയക്കുമരുന്നിനും സെക്സിനും പ്രോത്സാഹനം നൽകുന്ന സ്പെയ്നിന്റെ മാതൃക പിൻപറ്റാൻ മന്ത്രി കേരള ജനതയെ ആഹ്വാനം ചെയ്തത്.  മന്ത്രിയുടെ ആഹ്വാനം കേട്ട ഉടൻ കേരളം ഈ വഴിക്ക് കുതിക്കുമെന്നൊന്നും  ആരും വിശ്വസിക്കുന്നില്ല. 
രാഷ്ട്രീയമോ പാർട്ടിപരമോ ആയ താൽപര്യങ്ങൾക്കതീതമായി കേവലം മാനുഷികവും ധാർമികവുമായ കാഴ്ചപ്പാടിൽ കാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ പ്രബുദ്ധ കേരളത്തിലെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലും കാമ്പസുകളിലും ശക്തിപ്പെട്ടുവരുന്ന ലഹരി-മയക്കുമരുന്ന് വ്യാപനത്തിന്റെയും പുരോഗമനത്തിന്റെ പേരിലെ അരാജകത്വ പ്രവണതകളുടെയും സ്വാഭാവിക പ്രത്യാഘാതങ്ങളാണ് കേരളത്തിൽ കാണുന്നതിന്റെയെല്ലം  പിന്നിലെന്ന് എല്ലാവർക്കും ബോധ്യമുണ്ട്.  ഈ ബോധ്യത്തിന്റെ യാഥാർഥ്യം ഉൾക്കൊണ്ട ശേഷമാണ് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി  അരാജകത്വത്തിന്റെ വക്താക്കളായ തലമുറയെയും കൂടെ നിർത്താനായി, സ്‌പെയിനിലെ അരാജകത്വത്തെ ഇങ്ങോട്ട് വിളിച്ചു കയറ്റാൻ നോക്കുന്നത്.    ഇപ്പറഞ്ഞ വാക്കുകൾക്കും വർത്തമാനങ്ങൾക്കുമെല്ലാം ഇടയിലാണ്  അനുപമ ചന്ദ്രൻ എന്ന കമ്യൂണിസ്റ്റുകാരി കുട്ടി ബന്ധപ്പെട്ടവരിൽ നിന്ന് വിരുദ്ധ  കാര്യങ്ങൾ മാത്രം ലഭിച്ചതിനാൽ ഇപ്പോഴും തെരുവിലായത്.  അനുപമയുടെ കാര്യത്തിൽ താൻ തോറ്റു പോയെന്ന് പറഞ്ഞ സി.പി .എം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്ത് വന്നിരിക്കുകയാണ്.  അനുപമയുമായി ബന്ധപ്പെട്ട ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നുവെന്ന സൂചന നൽകിക്കൊണ്ടുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. പരാതിക്കാരി അനുപമയും സി.പി.എം നേതാവ് പി.കെ. ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്.

അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണ് ഇത്, നമുക്ക് വിഷയത്തിൽ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ. ശ്രീമതി പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തു വരുന്നതിനു മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. താൻ ഈ വിഷയം പരിഹരിക്കാൻ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. വിഷയത്തിൽ ഇടപെടാൻ താൻ നിസ്സഹായയാണ്. തന്റെ ജില്ലയിലുള്ള വിഷയമല്ല ഇത്. താൻ മുഖ്യമന്ത്രിയോട് സംസാരിച്ചു. ആ കുട്ടിയും അച്ഛനും അമ്മയുമായി ബന്ധപ്പെട്ട വിഷയമാണ്. നമുക്കതിൽ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ശ്രീമതി പറയുന്നത്. 

അച്ഛനും അമ്മയും പാർട്ടി മെമ്പറല്ലേ, പാർട്ടിക്കൊന്നും അവർക്കെതിരേ ചെയ്യാൻ പറ്റില്ലേ എന്ന് അനുപമ ചോദിക്കുമ്പോൾ 'നിന്റെ അച്ഛനും അമ്മയുമായതുകൊണ്ടാണ്, വേറെ ആരെങ്കിലും ആണെങ്കിൽ ചെയ്‌തേനേ' എന്ന് ശ്രീമതി മറുപടി പറയുന്നതായി  ഫോണിൽ കേൾക്കാം.

അനുപമ പരാതിയറിയച്ചതു പ്രകാരം സി.പി.എം നേതാവ് വൃന്ദ കാരാട്ട് കോടിയേരി ബാലകൃഷ്ണനുമായി വിഷയം സംസാരിച്ചിരുന്നുവെന്നും ശ്രീമതി പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിയും നേതാക്കളും ഈ വിഷയം അറിഞ്ഞത് എന്ന പ്രതികരണമായിരുന്നു നേരത്തെ സി.പി.എം ഈ വിഷയത്തിൽ നടത്തിയത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന സൂചനയാണ് ഫോൺ സംഭാഷണത്തിലുളളത്.


മന്ത്രി സജി ചെറിയാന്റെ ധർമ ഭാഷണത്തെ കളിയാക്കാൻ സി.പി എമ്മിനെ വിമർശിക്കുന്ന കാര്യത്തിൽ ഭയവും സങ്കോചവമില്ലാത്ത ഇടതു ചിന്തകൻ  ഡോ. ആസാദ് ഉപയോഗപ്പെടുത്തുന്നത് വിവാഹ കാര്യത്തിലെ മന്ത്രി മുഹമ്മദ് റിയാസിന്റെ പൂർവാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.  അനുപമ വിഷയം കെട്ടടങ്ങുകയല്ല, നീറിപ്പിടിക്കുകയാണ് എന്ന് സൂചന നൽകുന്ന കാര്യങ്ങൾ. 


 

Latest News