തിരുവനന്തപുരം- പാലക്കാട്ട് ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചിരിച്ച് പ്രതികരിച്ചത് വിവാദമാകുന്നു. മാധ്യമങ്ങളോടുള്ള പ്രതികരണത്തിനിടെയാണ് സുരേന്ദ്രൻ ചിരിച്ചത്. നിങ്ങൾ മൈക്ക് മാറ്റാതെ എനിക്ക് പറയാൻ പറ്റില്ലല്ലോ എന്ന് പറയുമ്പോഴാണ് സുരേന്ദ്രൻ ചിരിച്ചത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിന്റെ വീഡിയോയും സുരേന്ദ്രൻ പങ്കുവെച്ചിരുന്നു. ഇതിന് താഴെ രൂക്ഷ പ്രതികരണമാണ് ബി.ജെ.പി അണികളടക്കം നടത്തുന്നത്.