Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ വ്യതിയാനം: ലക്ഷദ്വീപിനെയും കടല്‍ കവരുന്നതായി പഠനം

കൊച്ചി- കാലാവസ്ഥ വ്യതിയാനം ലക്ഷദ്വീപിനെയും ബാധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ലക്ഷദ്വീപിനെ കടല്‍ കവരുന്നതായാണ്  റിപ്പോര്‍ട്ട്.

ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപുകളില്‍ കടല്‍കയറ്റം പ്രകടമാണന്ന് ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.പ്രതിവര്‍ഷം 0.4 മില്ലി മീറ്റര്‍ മുതല്‍ 0.9 മില്ലി മീറ്റര്‍ വരെ കടല്‍ ജലനിരപ്പുയരുകയാണ് . ഇതിലൂടെ ജനവാസമുള്ള 10 ദ്വീപുകളില്‍ ആറ്  ദ്വീപുകളിലും തീരങ്ങള്‍ നഷ്ടപ്പെടുകയാണ്. കടല്‍കയറ്റം അഗത്തി വിമാനത്താവളത്തിനും ആശങ്കയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖോരഖ്പൂര്‍ ഐ.ഐ.ടിയിലെ ആര്‍ക്കിടെക്ച്ചര്‍ റീജ്യണല്‍  പ്ലാനിങ് വകുപ്പും, ഓഷ്യന്‍ എന്‍ജിനിയറിങ്  നേവല്‍ ആര്‍ക്കിടക്ച്ചര്‍ വകുപ്പും ചേര്‍ന്നുള്ള സംഘമാണ് പഠനം നടത്തിയത്. ചെറുകിട തുറമുഖങ്ങളായ ചത്ത്‌ലറ്റ്, ആമിനി ദ്വീപുകള്‍ക്കാണ് തീരഭൂമി ഏറെയും  നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആമിനി ദ്വീപിന് 60-70 ശതമാനവും , ചെത്ത്‌ലത്തിന് 80 ശതമാനം വരെ തീരമാണ് നഷ്ടപ്പെട്ടത്.
മിനിക്കോയ്,കവരത്തി ദ്വീപുകള്‍ക്ക് 60 ശതമാനം വരെ തീരദേശ ഭൂമി നഷ്ടമുണ്ടായിട്ടുണ്ടെന്നും പഠനസംഘം വ്യക്തമാക്കുന്നു. ഐഷ ജെനറ്റ്, ആതിര കൃഷ്ണന്‍, ഷെകത്ത് കുമാര്‍ പോള്‍, പ്രസാദ്. കെ ഭാസ്‌ക്കരന്‍ എന്നിവരാണ് പഠന സംഘത്തെ നയിച്ചത്. ആദ്യമായാണ് ദ്വീപില്‍ കാലാവസ്ഥ വ്യതിയാന അനുബന്ധ കടല്‍കയറ്റ പഠനം നടത്തുന്നത്.

 

 

Latest News