Sorry, you need to enable JavaScript to visit this website.

ഇടുക്കി അണക്കെട്ട് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കും, ജാഗ്രത നിർദ്ദേശം

തൊടുപുഴ- മഴ കനത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ടിന് തുറക്കും. ഒരു ഷട്ടർ 4- സെന്റിമീറ്ററാണ് ഉയർത്തുക. സെക്കന്റിൽ 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. ജാഗ്രതാ നിർദ്ദേശംനൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 
മുല്ലപ്പെരിയാർ അണക്കെട്ടും തുറക്കും. ഇവിടെ ജലനിരപ്പ് 140 അടിയായി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വർധിപ്പിച്ചു. മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാർ ഉച്ചയോടെ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
 

Latest News