റിയാദ് - നഗരങ്ങൾക്കകത്ത് സർവീസ് നടത്തുന്ന ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ അനുമതി നൽകിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സ്‌കൂൾ ബസുകൾ, ഹജ്, ഉംറ, ടൂറിസ്റ്റ് ബസുകൾ, ഫെസ്റ്റിവലുകളും സമ്മേളനങ്ങളും പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുന്ന വകുപ്പുകൾക്കു കീഴിലെ ബസുകൾ തുടങ്ങി നഗരങ്ങളിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകൾക്കും ഇത് ബാധകമാണ്. ബസ് യാത്രക്കാർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. യാത്രയിൽ ഉടനീളം മാസ്‌ക് ധരിക്കൽ, കൈകൾ അണുവിമുക്താക്കൽ അടക്കമുള്ള പ്രോട്ടോകോളുകൾ പാലിക്കണമെന്നും പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.