കോഴിക്കോട് - നരിക്കുനി പന്നിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വിവിധ ആശുപത്രികളിലായി ആറ് കുട്ടികൾ ചികിത്സയിലാണ്. നവംബർ 11 ന് പ്രദേശത്തെ വിവാഹ വീട്ടിൽ പാകം ചെയ്ത ചിക്കൻ റോളിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മരിച്ച കുട്ടിയും വീട്ടിൽ പാർസലായി എത്തിച്ച ചിക്കൻ റോൾ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ വിവാഹത്തില് പങ്കെടുത്ത പത്ത് കുട്ടികളെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.