ബ്രിട്ടീഷ് കോണ്‍സല്‍ ജനറലിന്റെ ഇസ്ലാം ആശ്ലേഷം, പ്രചാരണത്തിലെ വസ്തുത

ജിദ്ദ- സൗദി അറേബ്യയിലെ ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ഇസ്ലാം സ്വീകരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

കോണ്‍സല്‍ ജനറല്‍ ഇസ്ലാം സ്വീകരിച്ചുവെന്നും പേര് സൈഫ് എന്ന് മാറ്റിയെന്നും ബ്രേക്കിംഗ് ന്യൂസ് തലക്കെട്ട് നല്‍കിയാണ് മദീനയിലെ പള്ളിക്കു പുറത്തുനില്‍ക്കുന്ന ചിത്രം സഹിതം പ്രചരിച്ചത്.

പ്രശസ്ത ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്ക് കൂടി ഈ വര്‍ത്ത ഫേസ് ബുക്കില്‍ പങ്കുവെച്ചതോടെ അതും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം 25 വര്‍ഷം മുമ്പ് തന്നെ ഇസ്ലാം സ്വീകരിച്ചതായി പറയുന്നുണ്ടെന്ന് സാക്കിര്‍ നായിക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ഇതു തന്നെയാണ് വസ്തുത 25 വര്‍ഷം മുമ്പ് ഇസ്്‌ലാം സ്വീകരിച്ച് സൈഫുദ്ദീന്‍ അഷര്‍ എന്ന പേരു സ്വീകരിച്ചുവെന്നും ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു അതെന്നും കോണ്‍സല്‍ ജനറല്‍ പറയുന്ന വീഡിയോ ആറും മാസം മുമ്പ് യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദ നാഷണല്‍ ന്യൂസ് പോര്‍ട്ടലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

 

Latest News