ന്യൂദല്‍ഹി-നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് 252 കോടി രൂപയാണ് 5 സംസ്ഥാനങ്ങളിലായി ബിജെപി ചെലവഴിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.24 കോടി രൂപയാണ്. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.97 കോടി രൂപയാണ്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 252 കോടി രൂപയാണ്.
അസം നിയമസഭാ തെരഞ്ഞെടുപ്പിന് 43.81 കോടിയും പുതുച്ചേരിയില്‍ 4.79 കൊടി രൂപയുമാണ് ചെലവാക്കിയത്.