തൊടുപുഴ- മദ്യലഹരിയില്‍ അയല്‍വാസിയായ വീട്ടമ്മയെ കടന്നുപിടിച്ച പോലിസ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍. കേസ് കോടതിയിലെത്തിയപ്പോള്‍ പരാതിക്കാരി പിന്‍വാങ്ങിയതോടെ ഉദ്യോഗസ്ഥന് കോടതി ജാമ്യം അനുവദിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ചിലെ എസ്ഐ ബജിത് ലാലിനെയാണ് കരിങ്കുന്നം പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് എസ്ഐ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് സമീപത്ത് താമസിച്ചിരുന്ന 56 കാരിയെയാണ് കടന്നുപിടിച്ചതായി പരാതി ഉയര്‍ന്നത്. സംഭവസമയത്ത് ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നതായി പറയുന്നു. കരിങ്കുന്നം പോലിസ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.