കൊച്ചി- സിനിമ ചിത്രീകരണം തടയുന്നതില്‍ നിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സിനിമ മേഖലയ്‌ക്കെതിരെയല്ല,ജോജു ജോര്‍ജിന് എതിരെയാണ് പ്രതിഷേധമെന്ന് മുഹമ്മദ് ഷിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടന്‍ ജോജു ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷമ പറയണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വഴിയില്‍ കൂടി പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല. ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കും. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തടഞ്ഞത് സംവിധായന്‍ ബി ഉണ്ണികൃഷ്ണനാണ്.ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ ചെയ്തത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിനു തുല്യമാണെന്നും ഷിയാസ് പറഞ്ഞു.