റിയാദ്- റിയാദ് സീസണിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി സൗദി എയര്‍ലൈന്‍സ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍നിന്ന് സൗജന്യ നിരക്ക് പ്രഖ്യാപിച്ചു. 150 ഡോളറിന് ഫ് ളൈറ്റ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമോഷനാണ് സൗദി എയര്‍ലൈന്‍സ് ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി, ദുബായ്, കുവൈത്ത്, ദോഹ, മനാമ എന്നിവിടങ്ങളില്‍ നിന്ന് റിയാദിലേക്കുള്ള ടുവേ ടിക്കറ്റനിണ് 150 ഡോളര്‍. ഡിസംബര്‍ എട്ട് വരെ ഓഫര്‍ നിരക്ക് തുടരും.
ടിക്കറ്റുകള്‍ സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ‘IMAGINE' എന്ന പ്രൊമോഷണല്‍ കോഡ് ഉപയോഗിക്കാം.
സൗദി അറേബ്യന്‍ തലസ്ഥാനത്ത് റിയാദ് സീസണ്‍ 2021 കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഉദ്ഘാടന പരിപാടിയില്‍ 7,50,000ത്തിലധികം ആളുകളാണ് സംബന്ധിച്ചത്.
എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ നിരവധി വിനോദ പരിപാടികളാണ് റിയാദ് സീസണ്‍ മേളയിലുള്ളത്.