തിരുവനന്തപുരം- മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ തീരുമാനമെടുക്കാൻ ഈ മാസം ഒന്നിന് ഉദ്യോഗസ്ഥ തല യോഗം ചേർന്നിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സെക്രട്ടറിമാർ യോഗം ചേർന്നിട്ടില്ലെന്നും ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി തന്നോട് പറഞ്ഞിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇതിന്റെ രേഖയോ മിനുട്‌സോ ഇല്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു യോഗവും നടന്നിട്ടില്ലെന്നാണ് എന്നെ അറിയിച്ചത്. ഇത്തരം കാര്യങ്ങളൊന്നും മന്ത്രിയുടെ ഓഫീസിലേക്ക് അറിയിച്ചിട്ടില്ല. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനക്ക് പോയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.