തിരുവനന്തപുരം- സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡോ. എൻ.സി അസ്താനയെ നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത്‌നിന്ന് അവധിയിൽ പ്രവേശിച്ച ശേഷം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തന്നെയായിരുന്നു ഡി.ജി.പിയുടെ ചുമതല വഹിച്ചിരുന്നത്. ഇത് വിവാദമായ സഹചര്യത്തിലാണ് അസ്താനയെ വിജിലൻസ് ഡയറക്ടറായി നിയോഗിച്ചത്. വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.