തളിപ്പറമ്പ്- ബസില്‍ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് സാരമായി പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി വടകര സ്വദേശി റോഷി (21) യെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രാത്രി ബസില്‍ തളിപ്പറമ്പില്‍നിന്ന് പരിയാരത്തേക്കു പോകുമ്പോഴായിരുന്നു സംഭവം. ബസ് കേടായി വഴിയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.