മസ്‌കത്ത്- പുതുതായി നിയമിതനായ ഒമാന്‍ ഭരണാധികാരി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് മസ്‌കത്ത് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നിയമനപത്രം കൈമാറി. മസ്‌കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍നിന്ന് യോഗ്യതാപത്രം സ്വീകരിച്ചത്. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി സന്നിഹിതരായിരുന്നു.