മക്ക - മായം കലര്‍ത്തിയ ഇന്ധനം വില്‍പന നടത്തിയ കേസില്‍ പെട്രോള്‍ ബങ്ക് ഉടമക്ക് മക്ക ക്രിമിനല്‍ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മക്കയില്‍ പ്രവര്‍ത്തിക്കുന്ന അഹ്മദ് അല്‍ജുഹനി പെട്രോള്‍ ബങ്ക് ഉടമ അഹ്മദ് മുഹമ്മദ് ദഖീലുല്ല അല്‍ജുഹനിക്ക് ആണ് പിഴ. വ്യാജവും ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്തതുമായ ഇന്ധനം വില്‍പന നടത്തിയ കേസിലാണ് സൗദി പൗരന് കോടതി പിഴ ചുമത്തിയത്.
പെട്രോള്‍ ബങ്കിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ ചെലവില്‍ രണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യാനും വിധിയുണ്ട്. ബങ്കില്‍ നിന്ന് മായം കലര്‍ത്തിയ ഇന്ധനം നിറച്ചതു മൂലം കേടായ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന്റെ ചെലവ് ബങ്ക് ഉടമ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.