തിരുവനന്തപുരം- പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കുറേക്കൂടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരന്‍. ഇത് പാര്‍ട്ടി സമ്മേളന കാലമാണ്. കുറേക്കൂടി ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടഞ്ഞ അധ്യായമായതിനാല്‍ അതിനെ കുറിച്ച് പറയുന്നില്ല. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ കാര്യമായ സംഘടനാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചകളില്‍ സുധാകരനെ സി.പി.എം പരസ്യമായി ശാസിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.