കൊച്ചി- ഇന്ധന വിലവര്‍ധനക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങിയത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികള്‍ കീഴടങ്ങിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ നേരത്തേ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാലും കൂടുതല്‍ പ്രതികള്‍ കീഴടങ്ങാനുള്ള സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതു പരിഗണിച്ചാണ് പ്രതികളോട് കീഴടങ്ങാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്.