ഷാര്‍ജ- രാജ്യാന്തര പുസ്തകമേളയിലേക്ക് ജനപ്രവാഹം. ദീപാവലിയും തുടര്‍ന്നുവന്ന പൊതുഅവധിയും അക്ഷരമേളയെ അത്യപൂര്‍വ ഉത്സവമാക്കി.
വ്യാഴം വൈകിട്ട് മുതല്‍ തിരക്ക് തുടങ്ങി. വെള്ളിയാഴ്ച പതിവുപോലെ വൈകിട്ട് നാലിന് പുസ്തകോത്സവ വേദി തുറന്നതോടെ ജനപ്രവാഹമായി. കുടുംബങ്ങള്‍ ഒന്നാകെ അക്ഷരനഗരിയിലേക്ക് ഒഴുകി.
കഴിഞ്ഞദിവസം സാഹിത്യ നൊബേല്‍ ജേതാവ് അബ്ദുറസാഖ് ഗൂര്‍ണ പങ്കെടുത്ത സംവാദം നടന്നു. 13 വയസ്സു മുതലുള്ള അഭയാര്‍ഥി ജീവിതമാണ് തന്നെ എഴുത്തുകാരനാക്കിയെതെന്ന് അദ്ദേഹം പറഞ്ഞു. നൊബേല്‍ നേടിയതു കൊണ്ട് എഴുത്തില്‍ വലിയ വ്യത്യാസം വരില്ലെങ്കിലും പ്രഗത്ഭരുടെ ശ്രേണിയിലേക്ക് ഗണിക്കപ്പെടുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ എഴുത്തുകാരനായ മനോജ് കുറൂര്‍ ആസ്വാദകരുമായി സംവദിച്ചു.സന്തോഷ് ജോര്‍ജ് കുളങ്ങരയും ഇന്ത്യന്‍ ഇംഗ്ലിഷ് നോവലിസ്റ്റ് ചേതന്‍ ഭഗതും ഇന്നു രാത്രി 8 മുതല്‍ 9 വരെ ബാള്‍ റൂമില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.