എടപ്പാള്‍-തെരുവ് നായകള്‍ ഓടിച്ച കുരങ്ങ് മരത്തില്‍ കയറി. മരത്തിന് ചുറ്റും മണിക്കൂറുകളോളം കാത്തിരുന്ന് നായകള്‍. സംഭവം നടന്നത് ചങ്ങരംകുളം ടൗണിലാണ്.
ടൗണില്‍ വന്നുപെട്ട കാട്ടുകുരങ്ങിന് ചുറ്റും തെരുവ് നായകള്‍ വട്ടം കൂടിയപ്പോള്‍ കണ്ടത് കൗതുകം നിറഞ്ഞ കാഴ്ച.
ടൗണിലെ കെട്ടിടത്തിന് പിറകിലെത്തിയ കുരങ്ങാണ് തെരുവ് നായകള്‍ പിറകെ കൂടിയതോടെ സമീപത്തെ ചെറിയ മരത്തിന് മുകളില്‍ കയറിയത്.
മരത്തിന് ചുറ്റും തെരുവ് നായകള്‍ കാത്തിരുന്നതോടെ കുരങ്ങന്‍ വല്ലാത്ത അവസ്ഥയിലായി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കൗതുകം നിറഞ്ഞ അവസ്ഥ കാണാന്‍ ആളുകളും കൂടി വന്നു. ഏറെ നേരം കഴിഞ്ഞതോടെ കുരങ്ങിനെ ഉപദ്രവിക്കാനായി കാക്കകളും വട്ടം കൂടിയതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന തെരുവ് നായകളെ നാട്ടുകാര്‍ തന്നെ ഓടിച്ച് വിട്ടു. കെണിയില്‍ കുടുങ്ങിയ അവസ്ഥയിലായ കുരങ്ങ് ജീവന്‍ കിട്ടയതോടെ മരത്തില്‍ നിന്ന് ചാടിയിറങ്ങി മറ്റൊരു കെട്ടിടത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ടു.