Sorry, you need to enable JavaScript to visit this website.

VIDEO റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച വന്‍തുക വെളിപ്പെടുത്തി അല്‍വലീദ് രാജകുമാരന്‍

റിയാദ് - താന്‍ സ്ഥാപിച്ച അല്‍വലീദ് ഫിലാന്ത്രപി ഫൗണ്ടേഷന്‍ ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 1,650 കോടിയിലേറെ റിയാല്‍ ചെലവഴിച്ചതായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. ലോകമെങ്ങുമായി നൂറു കോടിയിലേറെ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ ലോകം നേരിട്ട വലിയ വെല്ലുവിളികള്‍ക്കിടെയും അല്‍വലീദ് ഫിലാന്ത്രോപ്പീസ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വഹിച്ച പങ്ക് ഏറെ ഫലപ്രദവും കാര്യക്ഷമവുമായിരുന്നു.

41 വര്‍ഷത്തിനിടെ അല്‍വലീദ്  ഫൗണ്ടേഷന്‍ 189 രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജീവകാരുണ്യ മേഖലയില്‍ 1,650 കോടിയിലേറെ റിയാല്‍ ഫൗണ്ടേഷന്‍ ചെലവഴിച്ചു. ലോക രാജ്യങ്ങളില്‍ ഫൗണ്ടേഷന്‍ ആയിരത്തിലേറെ ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കി. നിലവില്‍ 60 ഓളം ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 265 അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്നാണ് ലോക രാജ്യങ്ങളില്‍ അല്‍വലീദ് ഫിലാന്ത്രോപ്പീസ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു.

 

Latest News