കോഴിക്കോട്- ഭര്‍ത്താവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനെതിരെ അന്വേഷണം.
അനധികൃതമായി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഡി.ജി.പി അനില്‍കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം സ്വദേശിനിയുടെ ഫോണ്‍ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്നാണ് പരാതി. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ യുവതിയുടെ ഭര്‍ത്താവ് വാക്കാല്‍ ആവശ്യപ്പെട്ടുവെന്ന് പറയുന്നു.
കോടതി ഉത്തരവോടെയോ, അന്വേഷണത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ.