Sorry, you need to enable JavaScript to visit this website.

ഒരു മില്യണ്‍ റിയാലിന്റെ ഷോപ്പിങ് വൗച്ചര്‍ സമ്മാനങ്ങളുമായി ലുലു വാര്‍ഷികാഘോഷം

ദമാം- സൗദി അറേബ്യയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി ലുലു സൂപ്പര്‍ ഫെസ്റ്റ് എന്ന പേരില്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നവംബര്‍ ഏഴ് മുതല്‍ 20 വരെ സൗദിയിലെ 20 ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി 1000 ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ നേടാം.

1000 റിയാല്‍ വിലമതിക്കുന്ന ലുലു ഷോപ്പിങ് വൗച്ചറുകളാണ് ഓരോ വിജയിക്കും ലഭിക്കുക.
നറുക്കെടുപ്പിനായി കാത്തിരിക്കാതെ ഉപഭോക്താക്കള്‍ക്ക് ബില്ല് ചെയ്യുമ്പോള്‍ തന്നെ വിജയിയാണോ എന്നറിയാന്‍ പറ്റുന്ന തരത്തിലാണ് സമ്മാന പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ എല്ലാ വിഭാഗത്തിലെയും മികച്ച 50 ഉത്പന്നങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവും നേടാം. മികച്ച എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, മറ്റ് ആക്‌സസറീസ് എന്നിവയ്ക്ക് പ്രത്യേക വിലക്കുറവും നേടാം.
സൗദി അറേബ്യയിലെ ഉപഭോക്താക്കളുമായുള്ള ആത്മബന്ധമാണ് ലുലുവിന്റെ വിജയത്തിനു പിന്നിലെന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷമീം മുഹമ്മദ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവര്‍ പറഞ്ഞു. സമ്മാനപദ്ധതി സൗദി അറേബ്യയിലെ ഉപഭോക്താക്കളോടുള്ള നന്ദിയാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

 

Latest News