Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത റോഡ് സൗദിയില്‍

ലോകത്തെ ഏറ്റവും നീളം കൂടിയ നേരായ പാതയായ അല്‍ആശിര്‍ റോഡ്.

റിയാദ് - ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത റോഡായി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരിക്കുന്നത് സൗദിയിലെ റോഡ്. മരുഭൂമി കീറിമുറിച്ച് കടന്നുപോകുന്ന, വളവുകളില്ലാത്ത ഈ റോഡിന്റെ നീളം 240 കിലോമീറ്ററാണ്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ പെട്ട ഹരഥ് നഗരത്തില്‍നിന്ന് യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹാ വരെ നീണ്ടുകിടക്കുന്ന പാതക്ക് അല്‍ആശിര്‍ റോഡ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
 
ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത രണ്ടാമത്തെ റോഡ് ഓസ്‌ട്രേലിയയിലാണ്.  ഈ റോഡിന്റെ നീളം 146 കിലോമീറ്ററാണ്. സൗദിയില്‍ അല്‍ആശിര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ലോകത്തെ ഏറ്റവും നീളം കൂടിയ നേര്‍ റോഡ് ഓസ്‌ട്രേലിയയിലെ ഈ പാതയായിരുന്നു.


 

 

Latest News