Sorry, you need to enable JavaScript to visit this website.

മന്ത്രിമാർ സി.ഐ.ഡിമാരാവട്ടെ 

കേരളത്തിലുടനീളം പൊതുമരാമത്ത് വകുപ്പിനു കീഴിൽ റസ്റ്റ് ഹൗസുകളുണ്ട്. ആരാണിവിടെ താമസിക്കുന്നത്. അപൂർവമായി മന്ത്രിമാരും എം.എൽ.എമാരും താമസിക്കാനെത്തും. അത്യപൂർവമായി അക്രഡിറ്റഡ് പത്രക്കാരും സൗജന്യ നിരക്കിൽ താമസിക്കും. കോടതി കോംപ്ലക്‌സിൽ സൗകര്യമില്ലാത്തിടത്ത് ട്രൈബ്യൂണലുകളുടെ സിറ്റിംഗ് മാസത്തിൽ ഒന്നോ രണ്ടോ ദിവസം അതിഥി മന്ദിരത്തിൽ നടക്കും. അത് കഴിഞ്ഞ് ബാക്കി ദിവസങ്ങളിലെല്ലാം ശൂന്യമായിരിക്കും. 

ഇന്ത്യയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രണ്ട് മുഖ്യമന്ത്രിമാർ മമത ബാനർജിയും എം.കെ. സ്റ്റാലിനും. സ്റ്റാലിന്റെ ചെയ്തികൾ പലതും മലയാളി സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അടുത്തിടെ അപ്രതീക്ഷിതമായി തമിഴുനാട് മുഖ്യമന്ത്രി വനിതാ യാത്രക്കാരുടെ പ്രശ്‌നം  അടുത്തറിയാൻ സർക്കാർ ബസിൽ യാത്രക്കാരനായി. വളരെ നല്ല കാര്യം. സമാനമായ കാര്യങ്ങൾ കേരളത്തിലും സംഭവിക്കുന്നുണ്ടെന്നത് ആഹ്ലാദകരമാണ്. 
മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി. ശിവൻ കുട്ടി എന്നിവരാണ് മിന്നൽ പരിശോധനകൾക്ക് തുടക്കമിട്ടത്. കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴും സമാന പരിശോധനകൾ നടത്തിയിരുന്നു. പണ്ട് ഗണേഷ് കുമാർ ഗതാഗത മന്ത്രിയായ വേളയിൽ തൃശൂർ ട്രാൻസ്‌പോര്ട്ട് സ്റ്റാന്റിന്റെ ശുചിമുറിയിൽ സി.ഐ.ഡിയായെത്തി നടപടി എടുപ്പിച്ചിരുന്നു. 
മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്തെ പൊതുമാരമത്ത് റസ്റ്റ് ഹൗസിലാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ റസ്റ്റ് ഹൗസിന്റെ മുൻവശം മുഴുവനും കരിയില വീണ് വൃത്തിഹീനമായി കിടക്കുകയാണെന്ന് കണ്ടെത്തി. അടുക്കളയിൽ കയറി പരിശോധന നടത്തിയ മന്ത്രി ശരിയായി വൃത്തിയാക്കിയില്ലെന്ന് കണ്ടെത്തി. ഭക്ഷണം കഴിക്കുന്ന സ്ഥലവും വേണ്ടത്ര രീതിയിൽ വൃത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. 


 മന്ത്രിയുടെ സന്ദർശനത്തിന്റെ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും റസ്റ്റ് ഹൗസും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിന് ജീവനക്കാരെ മന്ത്രി ശകാരിച്ചു. സർക്കാർ ഒരു കാര്യം നടപ്പാക്കാൻ തീരുമാനിച്ചാൽ ഉദ്യോഗസ്ഥർ അതിന്റെ കൂടെ നിൽക്കാനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് അതിനെ പൊളിക്കാൻ ശ്രമിക്കരുതെന്നും ജീവനക്കാരോട് മന്ത്രി പറഞ്ഞു.
കേരളത്തിലുടനീളം പൊതുമരാമത്ത് വകുപ്പിനു കീഴിൽ റസ്റ്റ് ഹൗസുകളുണ്ട്. ആരാണിവിടെ താമസിക്കുന്നത്. അപൂർവമായി മന്ത്രിമാരും എം.എൽ.എമാരും താമസിക്കാനെത്തും. അത്യപൂർവമായി അക്രഡിറ്റഡ് പത്രക്കാരും സൗജന്യ നിരക്കിൽ താമസിക്കും. കോടതി കോംപ്ലക്‌സിൽ സൗകര്യമില്ലാത്തിടത്ത് ട്രൈബ്യൂണലുകളുടെ സിറ്റിംഗ് മാസത്തിൽ ഒന്നോ രണ്ടോ ദിവസം അതിഥി മന്ദിരത്തിൽ നടക്കും. അത് കഴിഞ്ഞ് ബാക്കി ദിവസങ്ങളിലെല്ലാം ശൂന്യമായിരിക്കും. എന്നുവെച്ച് ആൾപെരുമാറ്റമില്ലാത്ത ഇടങ്ങളൊന്നുമല്ല. ഹൈ ലെവൽ മദ്യസേവയുടെയും കൈക്കൂലി ഏർപ്പാടുകളുടെയും വേദി. വാടക വരുമാനം സർക്കാരിന് ലഭിക്കുമെന്നൊന്നും ഉറപ്പില്ല. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും എന്നും ഇവിടെ കാണും. സാധാരണക്കാർ വന്നു  മുറി അന്വേഷിച്ചാൽ നിരാശപ്പെടും. ചെറിയ പട്ടണങ്ങളിലെ ലോഡ്ജ് മുറികൾക്ക് വരെ ചുരുങ്ങിയത് ആയിരം രൂപയാണ് പ്രതിദിന വാടക. എന്നാൽ റസ്റ്റ് ഹൗസുകളിൽ നാനൂറ് രൂപയ്ക്കും റൂം കിട്ടും. ഇതാണ് നിഷേധിക്കപ്പെടുന്നത്. അതിനും പരിഹാരമായി.  റസ്റ്റ് ഹൗസുകളിൽ ജനങ്ങൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം.

153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങൾക്ക് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലെ മുറികൾ ലഭ്യമാക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് താമസ സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. റൂമുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ മുഴുവൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ നടത്തി.  റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുറികളുടെ നവീകരണം, ആധുനികവൽക്കരണം, ഫർണിച്ചർ, ഫർണിഷിഗ് സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ചെയ്യുന്നത്. റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും. ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ്‌ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്‌റ്റേഷൻ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തും. സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇതെല്ലാം നല്ല കാര്യം. 


കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. രാത്രികാലത്തെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30 ന് ശേഷം മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കൽ കോളേജിൽ ചെലവഴിച്ചു. ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയർ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികൾക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും മാതൃക പിന്തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും. തിരുവനന്തപുരം പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി. മിന്നൽ പരിശോധന നടത്തിയതിന്റെ വീഡിയോ മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു ജീവനക്കാരെ ഞെട്ടിച്ച് കൊണ്ട് മന്ത്രി പരീക്ഷാ ഭവൻ ഓഫീസിൽ എത്തിയത്.  പരീക്ഷാ ഭവനിലേക്ക് വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. മാത്രമല്ല, പലപ്പോഴും വിളിച്ചാൽ റിസപ്ഷനിൽ ആരും ഫോണെടുക്കുന്നില്ലെന്നും പരാതി ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പരീക്ഷാ ഭവനിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനുളള മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ഏകദേശം പത്ത് മിനിറ്റോളം മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഭവനിൽ ചെലവഴിച്ചു.


പരീക്ഷാഭവനിൽ എത്തിയ ജീവനക്കാരുമായി സംവദിച്ചു. മന്ത്രി നേരെ റിസപ്ഷനിലേക്ക് കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പു നൽകി.  റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിർദേശം കൂടി നൽകിയാണ് ശിവൻകുട്ടി പരീക്ഷാ ഭവനിൽ നിന്നും മടങ്ങിയത്. കാലിക്കറ്റ് സർവകലാശാലയിൽ പരേതനായ ഡോ. എ.എൻ.പി. ഉമ്മർ കുട്ടി വൈസ് ചാൻസലറായിരുന്നപ്പോൾ ഇതിലും വലിയൊരു പരിഷ്‌കാരം നടപ്പാക്കിയിരുന്നു. ഒപ്പിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥരെ പിടികൂടാനുള്ള ഒന്നാം തരം കെണി. രാവിലെ പത്തിനും ഉച്ചയ്ക്ക്ും വൈകുന്നേരവും പഞ്ച് ചെയ്യുക. അതിനെതിരെ സകല വിപ്ലവകാരികളും ഒരുമിച്ച് സമരത്തിനിറങ്ങി പൊളിച്ചത് പഴയ കഥ. 

Latest News