തിരുവല്ല- തിരുവല്ല മുഴുവങ്ങാടിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചൊവാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു(68), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ(10), ആരതി (11), അതുല്‍(8), അലന് (6), ബൈക്ക് യാത്രികനായിരുന്ന കുരുമ്പാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറ് വയസ്സുകാരനായ അലന്റെ കണ്ണിലേക്ക് ഓട്ടോയുടെ ചില്ല് തുളഞ്ഞുകയറി പരിക്കേറ്റു.
ഏഴ് പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന്റെയും അതുലിന്റെയും ഇരുകാലുക്കള്ക്കും ഒടിവുണ്ട്. മറ്റുള്ളവരുടെ നില ഗുരുതരമല്ല.