Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 5-11 പ്രായക്കാരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി

റിയാദ് - സൗദിയില്‍ അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതിയും അംഗീകാരവും തേടി ഫൈസര്‍ കമ്പനി അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി ലഭിച്ചതോടെ അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് സൗദിയില്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ആരോഗ്യ വകുപ്പിനു സാധിക്കും.

വാക്‌സിനിന്റെ ഫലപ്രാപ്തിയും സുരക്ഷയും വിലയിരുത്തിയുള്ള ക്ലിനിക്കല്‍ പഠനങ്ങളും പ്രായോഗിക റിപ്പോര്‍ട്ടുകളും അടക്കം വാക്‌സിന്‍ റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് സ്ഥിരീകരിച്ച് കമ്പനി നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ്  വാക്‌സിന്‍ വിതരണത്തില്‍ ഉള്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിച്ചത്.

2020 ഡിസംബര്‍ 10 നാ ണ് ഫൈസര്‍ വാക്‌സിന്‍ സൗദിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയത്.

 

Latest News