തിരുവനന്തപുരം- മതംമാറാന്‍ വിസമ്മതിച്ച യുവാവിനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ വിനു വി.ജോണിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
തിരുവനന്തപുരം ചിറയിന്‍കീഴ് ബീച്ച് റോഡില്‍ കത്തോലിക്ക യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനാണ് മര്‍ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്രിസ്തു മതത്തിലേക്ക് മാറണമെന്ന വധുവിന്റെ വീട്ടുകാരുടെ ആവശ്യം നിരാകരിച്ചതിനാണ് നടുറോഡിലെ ആക്രമണമെന്ന് പറയുന്നു.
ലൗ ജിഹാദാണോ, മെത്രാനച്ചാ... എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ വിനുവിന്റെ ട്വീറ്റ്.
വിതുര ബോണക്കാട് സ്വദേശിയായ മിഥുനും ദീപ്തിയും തമ്മിലുള്ള വിവാഹം ഒക്ടോബര്‍ 29നായിരുന്നു.
ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിനുവിന്റെ പ്രതികരണം. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.