റിയാദ് - കാറുകളുടെ മുന്‍സീറ്റുകളില്‍ പത്തു വയസില്‍ കുറവ് പ്രായമുള്ള കുട്ടികളെ കയറ്റുന്നവര്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റ് പിഴ ചുമത്തി തുടങ്ങി.
കുട്ടികളെ മുന്‍സീറ്റുകളില്‍ കയറ്റുന്നവര്‍ക്കും കുട്ടികള്‍ക്കുള്ള പ്രത്യേക സുരക്ഷാ സീറ്റ് ഉപയോഗിക്കാത്തവര്‍ക്കും 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ലഭിക്കുക.
പിന്‍വശത്ത് സീറ്റുകളില്ലാത്ത വാഹനങ്ങളില്‍ മുന്‍വശത്തെ സീറ്റുകളില്‍ കുട്ടികളെ കയറ്റുന്നവര്‍ക്ക് പിഴ ചുമത്തില്ല. ഡ്രൈവറും മുന്‍വശത്തെ സീറ്റിലെ യാത്രക്കാരനും സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും നിയമ ലംഘനമാണ്. ഇതിന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ് പിഴ ലഭിക്കുക.