റിയാദ്- സൗദിയിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് ഷാർജയിൽ മരിച്ചു. കായംകുളം കൊറ്റുകുളങ്ങര പുത്തൻ വീട്ടിൽ സജു അലിയാറാണ്(ഫാഷൻ ജ്വലറി) മരിച്ചത്. ഉറക്കത്തിലായിരുന്നു മരണം. ഉറങ്ങി എഴുന്നേൽക്കാത്തതിന് തുടർന്ന് കൂടെയുള്ളവർ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ നടപടി ക്രമങ്ങളുമായി സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷൻ ഷാർജ കമ്മിറ്റി രംഗത്ത് ഉണ്ട്. മൃതദേഹം ഷാർജ അൽ കാസിമിയ ജനറൽ ആശുപത്രിയിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കായംകുളം കണ്ണമ്പള്ളി ഭാഗം ബൂത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ : റോഷ്ന, മക്കൾ : ഹയാ, ഇസ്രു.