Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ ഹജ് സര്‍വ്വീസിന് വിനയായത് വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക്

കൊണ്ടോട്ടി- കരിപ്പൂരില്‍ ഹജ് സര്‍വ്വീസിന് വിനയായത് വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക്. വിമാനത്താവളം ഇത്തവണയും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇല്ല. പകരം രണ്ടാം വര്‍ഷവും കൊച്ചിയെയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ പുറപ്പെടല്‍ കേന്ദ്രങ്ങളായി പത്തായി കുറച്ചുവെന്നാണ് കേന്ദ്രത്തിന്റെ വീശദീകരണം.
കേരളത്തിന് പുറമെ തമിഴ്‌നാട്, മാഹി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കും കൊച്ചിയാണ് കേന്ദ്രം. മുമ്പ് കരിപ്പൂരും കൊച്ചിയും ഉള്‍പ്പൈട 21 കേന്ദ്രങ്ങളുണ്ടായിരുന്നു.

ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, ഗുവാഹതി, ലഖ്‌നൗ, ശ്രീനഗര്‍ എന്നിവയാണ് പുതിയ പുറപ്പെടല്‍ കേന്ദ്രങ്ങള്‍. റണ്‍വേ നവീകരണത്തിന്റെ  പേരില്‍ 2015ല്‍ നിര്‍ത്തലാക്കിയ ഹജ് സര്‍വീസ് 2019 ലാണ് കരിപ്പൂരില്‍ തിരിച്ചെത്തിയത്. ഇതിനിടെയിലാണ് വീണ്ടും പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ നിന്നും മാറ്റിയത്.

2020ലെ വിമാനാപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം തുടരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നെങ്കിലും വലിയ വിമാനങ്ങള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

 

 

Latest News