കൊച്ചി- ഇന്ധന വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മരട് സ്വദേശി ജോസഫാണ് പിടിയിലായത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസുണ്ട്.
വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. രണ്ടാം പ്രതി വി ജെ പൗലോസും മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷുമാണ്.
മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു.