റിയാദ് - പ്രൊഫഷന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം അറിയിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്‌പോണ്‍സര്‍ മാറ്റത്തിനൊപ്പം പ്രൊഫഷന്‍ മാറ്റവും ആഗ്രഹിക്കുന്നവര്‍ പൂര്‍ണമായ പേര്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, കഴിയുന്ന പ്രവിശ്യ എന്നീ വിവരങ്ങള്‍ മന്ത്രാലയത്തെ അറിയിക്കണം.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷന്‍ മാറ്റത്തിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.