റിയാദ് - ഗള്‍ഫ് രാജ്യങ്ങളില്‍ 8.3 കോടിയിലേറെ ഡോസ് കൊറോണ വാക്‌സിന്‍ വിതരണം ചെയ്തതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി തിങ്കളാഴ്ച വരെ ആകെ 8,31,01,347 ഡോസ് വാക്‌സിന്‍ ആണ് വിതരണം ചെയ്തത്. തിങ്കളാഴ്ച അര്‍ധ രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ 25,21,904 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 24,94,008 പേര്‍ രോഗമുക്തി നേടുകയും 19,509 പേര്‍ മരിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 337 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ 78 ഉം ബഹ്‌റൈനില്‍ 45 ഉം സൗദിയില്‍ 49 ഉം ഒമാനില്‍ 8 ഉം ഖത്തറില്‍ 127 ഉം കുവൈത്തില്‍ 30 പേര്‍ക്ക് തിങ്കളാഴ്ച കൊറോണബാധ സ്ഥിരീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നാലു കൊറോണ രോഗികള്‍ തിങ്കളാഴ്ച മരിച്ചു. സൗദിയില്‍ രണ്ടു പേരും ഖത്തറിലും കുവൈത്തിലും ഓരോരുത്തരുമാണ് മരിച്ചത്. യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളില്‍ തിങ്കളാഴ്ച കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ ശരാശരി രോഗമുക്തി നിരക്ക് 98.9 ശതമാനമാണ്. രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ കുവൈത്തിലും ബഹ്‌റൈനിലും കുറവ് സൗദിയിലുമാണ്. കുവൈത്തിലും ബഹ്‌റൈനിലും 99.3 ശതമാനവും ഖത്തറിലും യു.എ.ഇയിലും 99.2 ശതമാനവും ഒമാനില്‍ 98.5 ശതമാനവും സൗദിയില്‍ 98 ശതമാനവുമാണ് കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് എന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറഞ്ഞു.