ചാവക്കാട്- ഇന്ധന വില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ രൂക്ഷമായി പ്രതികരിച്ച നടൻ ജോജു ജോർജ് സമാനമായ സംഭവം നേരത്തെ ചാവക്കാട് ടൗണിലും നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചാവക്കാട് വഴി സഞ്ചരിക്കുന്നതിനിടെ ശക്തമായ മഴയിൽ ടൗണിൽ ഗതാഗത കുരുക്കുണ്ടായ സമയത്താണ് ജോജു പുറത്തിറങ്ങി യാത്രക്കാരുമായി കയർത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.