കൊച്ചി- വഴിതടയല്‍ സമരത്തിനെതിരെ 2013 ല്‍ രംഗത്തുവന്ന യുവതിക്ക് പിന്തുണയും ലൈക്കും നല്‍കിയ ഷാഫി പറമ്പില്‍ എം.എല്‍.എയോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ.
പൊതുജനങ്ങളെ വഴിതടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത ഈ സഹോദരിക്ക് അഭിനന്ദനങ്ങള്‍. ആശംസകള്‍. 1 ലൈക്ക്= 1 സല്യൂട്ട്..'
2013ല്‍ ഷാഫി കുറിച്ച വരികളാണിത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പിലിന് നടന്‍ ജോജു ജോര്‍ജ് വിവാദത്തില്‍ ഇപ്പോള്‍ എന്തു പറയാനുണ്ടെന്നാണ് ചോദ്യം.
ഇരുചക്ര വാഹനത്തിലെത്തിയ യുവതി വഴിതടയല്‍ സമരത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഷാഫി. നടന്‍ ജോജു ജോര്‍ജിനു സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന ചോദ്യവുമായി സി.പി.എം പ്രവര്‍ത്തകരാണ് മുന്നില്‍. നിരവധി പേര്‍ ഷാഫിയുടെ പേജില്‍ കമന്റ് ചെയ്തു.
ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു രംഗത്തുവന്നത് കൊച്ചിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചപ്പോള്‍ വാഹനത്തിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. ജോജു മദ്യലഹരിയിലായിരുന്നുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷമാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.