അബുദാബി- അബുദാബിയില്‍ പ്രദര്‍ശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള പി.സി.ആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48 നിന്ന് 96 മണിക്കൂറാക്കി വര്‍ധിപ്പിച്ചു.
അല്‍ഹൊസന്‍ ഗ്രീന്‍പാസിനൊപ്പം ഈ ഫലവും കാണിച്ചാലേ പൊതുസ്ഥലങ്ങളിലേക്കു പ്രവേശിപ്പിക്കൂ. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് മാനദണ്ഡം പരിഷ്‌ക്കരിച്ചത്. എന്നാല്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടെ അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍പാസ് നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുത്തവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താല്‍ അല്‍ഹൊസന്‍ ആപ്പില്‍ ഒരു മാസത്തേക്കും അല്ലാത്തവര്‍ക്ക് 7 ദിവസവുമാണ് ഗ്രീന്‍ പാസ് ലഭിക്കുക. കോവിഡ് വാക്‌സിന്‍ എടുത്ത സ്വദേശികള്‍ക്ക് വിദേശ യാത്രാ അനുമതിയും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനുമതിയില്ല.